സാമ്പത്തിക സംവരണം: പിടിവാശി ഉപേക്ഷിക്കണമെന്ന്

വൈക്കം: ഭരണഘടനാവിരുദ്ധമായ സാമ്പത്തിക സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കണമെന്ന് കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എ സനീഷ് കുമാര്‍. കെപിഎംഎസ് 1353ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖാ യോഗത്തിന്റെ വാര്‍ഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നടപ്പിലാകില്ലന്നറിഞ്ഞിട്ടും സംസ്ഥാനത്ത് ഇത് എങ്ങനെയും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ശാഖാ പ്രസിഡന്റ് കെ മോഹനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പ്രസിഡന്റ് അജിത്ത് കല്ലറ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കനക രമണന്‍, കെ കൃഷണന്‍, ആര്‍ പ്രസന്നന്‍, കെ കെ കുട്ടപ്പന്‍, ശ്രീദേവി അനിരുദ്ധന്‍, സനല്‍കുമാര്‍, ശ്രീകാന്ത് വാസു, എന്‍ ടി സദാനന്ദന്‍, ശ്രീജ സുരേഷ്, രത്‌നമ്മ ശശി, ലത മഹേഷ്, വല്‍സല എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ മോഹനന്‍ (പ്രസിഡന്റ്), ശ്രീജ സുരേഷ് (വൈ.പ്രസിഡന്റ്), കനക രമണന്‍ (സെക്രട്ടറി), ശ്രീകാന്ത് വാസു (ജോയിന്റ് സെക്രട്ടറി), സുധീഷ് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top