സാമ്പത്തിക സംവരണം: എസ്്‌സി-എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റി ധര്‍ണ സംഘടിപ്പിച്ചു

പാലക്കാട്: മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ 10 ശതമാനം അധികം സംവരണം നല്‍കുന്ന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ എസ്‌സി എസ്ടി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്്ടറേറ്റിന് മുന്നില്‍ കൂട്ടധര്‍ണ സംഘടിപ്പിച്ചു. ധര്‍ണ രമേഷ് നന്മണ്ട ഉദ്ഘാടനം ചെയ്തു. കോട്ടമൈതാനത്തുനിന്ന് പ്രകടനമായാണ് കലക്്ടറേറ്റിന് മുന്നിലെത്തിയത്. കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മായാണ്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ രാജന്‍ പുലിക്കോട്, കെ വാസുദേവന്‍, എന്‍ ഗോവിന്ദന്‍, സുബ്രഹ്്ണ്യന്‍ കെ കുട്ടി, സി കെ പഴണിമല, കെ രാധാകൃഷ്ണന്‍ വിത്തനശ്ശേരി, കൃഷ്ണന്‍ മലമ്പുഴ, വി കൃഷ്ണന്‍ കൊല്ലങ്കോട്, രവി മൂപ്പന്‍ നെല്ലിയാമ്പതി എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top