സാമ്പത്തിക മാനേജ്‌മെന്റ് പരിഷ്‌കരണങ്ങളില്‍ പഠനം നടത്തണം

തിരുവനന്തപുരം: ഉത്തരവാദിത്താധിഷ്ഠിത ഉദ്യോഗസ്ഥ സംവിധാനം സാക്ഷാല്‍ക്കരിക്കുന്നതു സംബന്ധിച്ച പഠനത്തോടൊപ്പം സാമ്പത്തിക മാനേജ്‌മെന്റ് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട പഠനം കൂടി നടത്തണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്റെ 13ാമത് യോഗം നിര്‍ദേശിച്ചു.
പൗര കേന്ദ്രീകൃത സേവനങ്ങളില്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുന്നതിന് ആലപ്പുഴ, തൃശൂര്‍, വയനാട് ജില്ലകളില്‍ സിറ്റിങ് നടത്തും. ഇതില്‍ വയനാട്ടില്‍ നടക്കുന്ന സിറ്റിങില്‍ ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ക്കായിരിക്കും മുന്‍ഗണന. കമ്മീഷന്റെ പൗരകേന്ദ്രീകൃത സേവനങ്ങള്‍ സംബന്ധിച്ച പഠനം അവസാനഘട്ടത്തിലാണ്. കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു. സി പി നായര്‍, നീല ഗംഗാധരന്‍, ഷീല തോമസ് സംസാരിച്ചു.

RELATED STORIES

Share it
Top