സാമ്പത്തികാസമത്വം

ആത്മഹത്യ വര്‍ധിച്ചുവരുന്നതിനെക്കുറിച്ച് മനോരോഗ വിദഗ്ധന്‍മാരും സാമൂഹിക ശാസ്ത്രജ്ഞരും വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 1955ല്‍ ഇതുസംബന്ധിച്ചു ഗവേഷണം നടത്തിയ ജര്‍മന്‍-അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞന്‍ എറിക് ഫ്രം ഉപഭോഗവസ്തുക്കള്‍ കരസ്ഥമാക്കുന്നതിനു വേണ്ടി ദിവസവും ഒട്ടേറെ മണിക്കൂര്‍ ജോലി ചെയ്യുന്നവരില്‍ നിരാശയും ആത്മഹത്യാപ്രവണതയും കൂടുതലുണ്ടെന്നു തെളിയിച്ചിരുന്നു. ജര്‍മനിയിലും ജപ്പാനിലും പത്തിലൊരാള്‍ വീതം വിഷാദരോഗമടക്കമുള്ള മനോവൈകല്യങ്ങള്‍ക്ക് അടിമപ്പെടുമ്പോള്‍ അമേരിക്കയിലും ബ്രിട്ടനിലും ഇത് യഥാക്രമം നാലിലൊന്നും അഞ്ചിലൊന്നുമാണ്. അതിനു പ്രധാന കാരണം വരുമാനത്തിലുള്ള അന്തരമാണെന്നാണു വിദഗ്ധര്‍ പറയുന്നത്.
സമ്പദ് വിതരണത്തിലെ അസമത്വം കൂടിവരുന്നതിനനുസരിച്ചു സാമൂഹികമായ മറ്റു പല പ്രശ്‌നങ്ങളും ഉടലെടുക്കുന്നു. രോഗാവസ്ഥയും കുറ്റകൃത്യങ്ങളും ആക്രമണങ്ങളും വ്യാപകമാവുന്നു. അസമത്വം കൂടുതലുള്ള സമൂഹങ്ങളില്‍ ഭരണകൂടം സ്വീകരിക്കുന്ന പല പരിഹാരനടപടികളും പൊതുവില്‍ സമ്പന്നര്‍ക്കാണ് കൂടുതല്‍ ഉപകരിക്കുക. ഇപ്പോഴുള്ള പല പഠനങ്ങളും സാമ്പത്തികാസമത്വവും മനോരോഗങ്ങളും തമ്മിലുള്ള ബന്ധത്തിനു വീണ്ടും അടിവരയിടുന്നു. ജീവിതത്തെക്കുറിച്ച ഉല്‍ക്കണ്ഠയില്‍ നിന്നാണ് വിഷാദരോഗവും സ്‌കിറ്റ്‌സോഫ്രേനിയയും ഉടലെടുക്കുന്നത്.

RELATED STORIES

Share it
Top