സാമ്പത്തികാരോപണത്തിന് പിന്നില്‍ ഗൂഢതാല്‍പര്യം: സിപിഐ

അരീക്കോട്: ഏറനാട് മണ്ഡലത്തില്‍ സിപിഐക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കുപിന്നില്‍ ചില രാഷ്ട്രിയപ്പാര്‍ട്ടികളുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗൂഢസംഘമാണെന്ന് സിപിഐ നേതൃത്വം. പാര്‍ട്ടി ജില്ലാ സമ്മേളനം കഴിഞ്ഞാല്‍ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ തേജസിനോട് പറഞ്ഞു. ഏറനാട് മണ്ഡലം സിപിഐ ജോയിന്റ് സെക്രട്ടറി മൊയ്തീന്‍കുട്ടിക്കെതിരേ സാമ്പത്തികരോപണമുന്നയിച്ചതിനു പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് പുറമെ പാര്‍ട്ടി വിരുദ്ധരുടെ ഇടപ്പെടലുണ്ടെന്ന് മൊയ്തീന്‍ കുട്ടി ആരോപിച്ചു. ചില പത്രങ്ങളില്‍ വന്ന അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ തെറ്റായ ആരോപണമാണന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി. ഊര്‍ങ്ങാട്ടിരി തോട്ടുമുക്കം പനമ്പിലാവിലുള്ളആര്‍ ഡി 110ാം നമ്പര്‍ റേഷന്‍ കടയ്ക്ക് അപേക്ഷ നല്‍കിയതിന് ശിപാര്‍ശ നടത്തുന്നതിനായി ഇരുപതിനായിരം രുപ ഒതായി സ്വദേശിയില്‍നിന്ന് പാര്‍ട്ടി ഫണ്ട് ആയി ആവശ്യപ്പെട്ടുവെന്നാണ് പുതിയ ആരോപണം. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലുള്ള പട്ടികവര്‍ഗക്കാര്‍ക്കുള്ള റേഷന്‍ കട നടത്തുന്നതിനുള്ള അപേക്ഷയില്‍ എടവണ്ണ പഞ്ചായത്തിലെ ഒതായിലുള്ളയാള്‍ ബിനാമിയായിട്ടാണ് സമീപച്ചത്. 2016ല്‍ നടന്നുവെന്ന് പറയുന്ന സംഭവം രണ്ട് വര്‍ഷം കഴിഞ്ഞിട്ട് ഉയര്‍ത്തി കൊണ്ടുവരാനുള്ള ശ്രമമാണ് സംശയമുയര്‍ത്തുന്നത്. ബിനാമിയായ ഒതായി സ്വദേശി കേരള ജനാതിപത്യ കോണ്‍ഗ്രസ് ഗ്രൂപ്പിന്റെ ജില്ലാ കമ്മിറ്റിയംഗം കൂടിയാണന്നത് ഗൂഢാലോചനയുടെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ടെന്ന് മൊയ്തീന്‍ കുട്ടി തേജസിനോട് പറഞ്ഞു. സിപിഐ ഭാരവാഹികള്‍ക്കുനേരെ ആരോപണമുന്നയിക്കുന്നവര്‍ ബിനാമികളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് സിപി ഐ ഏറനാട് മണ്ഡലം ജോയിന്റ് സെക്രട്ടറി മൊയതിന്‍ കുട്ടി ആരോപിച്ചു.

RELATED STORIES

Share it
Top