സാമൂഹ്യ സുരക്ഷാ പദ്ധതി; കെഎംസിസി പ്രചരണ കാംപയിന്‍ തുടക്കംദമ്മാം: കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി ജില്ലാതല പ്രചരണ കാംപയിന് പാലക്കാട് കമ്മിറ്റി തുടക്കം കുറിച്ചു. പദ്ധതി 2018ല്‍ അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ അരലക്ഷം പേര്‍ അംഗത്വമെടുത്തതായി ഭാരവാഹികള്‍ പറഞ്ഞു. അംഗമായിരിക്കെ മരിച്ച 150ഓളം പേര്‍ക്കും അര്‍ബുദം, ഹൃദ്രോഗം, വൃക്കരോഗം ബാധിച്ചവരോ ജോലി ചെയ്തു ജീവിക്കാന്‍ കഴിയാത്ത രൂപത്തില്‍ അപകടങ്ങള്‍ സംഭവിച്ചവരോ ആയ ആയിരത്തിലധികം പ്രവാസികള്‍ക്കും പദ്ധതിയുടെ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. മരണപ്പെടുന്നവരുടെ അനന്തരാവകാശികള്‍ക്ക് ആറുലക്ഷം രൂപയാണ് നല്‍കുന്നത്. നവംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയാണ് അംഗത്വ കാംപയിന്‍. പ്രസിഡന്റ് ഖാലിദ് തെങ്കര അധ്യക്ഷത വഹിച്ച ചടങ്ങ് ചെയര്‍മാന്‍ ടി എം ഹംസ ഉദ്ഘാടനം ചെയ്തു. റഷീദ് ഒറ്റപ്പാലം, അഷ്റഫ് ആളത്ത് സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി ടി എ റഹ്മാന്‍ മോളൂര്‍ സ്വാഗതവും ഉണ്ണീന്‍ കുട്ടി നന്ദിയും പറഞ്ഞു.
പദ്ധതി യുടെ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിനായി ഇഖ്ബാല്‍ കുമരനെല്ലൂര്‍ (ചെയര്‍മാന്‍), പി സി അബ്ദുല്‍ കരീം (ചീഫ് കോര്‍ഡിനേറ്റര്‍), ബഷീര്‍ ബാഖവി, ശരീഫ് പാറപ്പുറത്ത്, സഗീര്‍ അഹമ്മദ്, മുസ്തഫ കോങ്ങാട്, ഹംസ താഹിര്‍, റാഫി പട്ടാമ്പി, ശബീര്‍ അമ്പാടത്ത്, ശരീഫ് പഴമ്പ്രം അംഗങ്ങളായും സമിതിയെ തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top