സാമൂഹിക പ്രവര്‍ത്തകര്‍ക്ക് എതിരായ കേസ് പിന്‍വലിക്കണം

കൊച്ചി: കന്യാസ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ സിനിമാതാരം ജോയ്മാത്യു, പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ എന്നിവര്‍ക്കെതിരേ കേസെടുത്ത പോലിസ് നടപടി പിന്‍വലിക്കണമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള ചാപ്റ്റര്‍ നിര്‍വാഹകസമിതി യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധിക്കാനും ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരേ പരസ്യമായി പ്രവര്‍ത്തിക്കാനും ഭരണഘടന അനുവാദം നല്‍കുന്നതാണ്. കന്യാസ്ത്രീ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് പൊതുപ്രവര്‍ത്തകര്‍ക്കെതിരേയുള്ള അറസ്റ്റും കേസെടുക്കലും. ഇക്കാര്യത്തിലുണ്ടായ വീഴ്ച മറച്ചുവയ്ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ വിഹ്വലതയാണ് ഈ അസാധാരണ നടപടിക്കു പിന്നില്‍. ഇതു തിരുത്തണമെന്നു യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ടി കെ അബ്ദുസമദ്, കെ പി ഒ റഹ്മത്തുല്ല, എം കെ ഷറഫുദ്ദീന്‍, എ എം ഷാനവാസ് സംസാരിച്ചു.

RELATED STORIES

Share it
Top