സാമൂഹിക നവോത്ഥാനത്തിനായി യുവജനങ്ങള്‍ പ്രവര്‍ത്തന നിരതരാവണം: ഐഎസ്എം യൂത്ത് കോണ്‍ഫറന്‍സ്

ആലപ്പുഴ: സമൂഹത്തിനിടയില്‍ വ്യാപകമായി അധാര്‍മ്മിക പ്രവര്‍ത്തനങ്ങളൂം ജീര്‍ണ്ണതകളും വര്‍ധിച്ച് കൊണ്ടിരിക്കുന്നു. നാട്ടില്‍ ലൈംഗിക കൊലപാതകങ്ങളും, കുടുംബവഴക്കുകളെ തുടര്‍ന്നുള്ള കൊലപാതകങ്ങളും നിത്യസംഭവങ്ങളായി കൊണ്ടിരിക്കുന്നു. എല്ലാത്തിനും പിന്‍ബലം മദ്യവും, മയക്കുമരുന്നുപയോഗവുമാണ്. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ യുവജനങ്ങളാണ് ഇതിന്റെ ഇരകളില്‍ മൃഗീയ ഭാഗവും. ഈ സാഹചര്യം വളരെ ഗൗരവമേറിയതാണ്.
സമൂഹം പ്രത്യേകിച്ച് യുവജനങ്ങള്‍ ഇത്തരം ജീര്‍ണ്ണിതാവസ്ഥക്കെതിരെ സാമൂഹ്യ നവോഥാനത്തിനായി മുന്നിട്ടിറങ്ങണമെന്ന് ആലപ്പുഴയില്‍ നടന്ന ഐഎസ്എം യൂത്ത് കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. ദക്ഷിണ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ ജനറല്‍ സെക്രട്ടറി എംഎം ബഷീര്‍ മദനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഐഎസ്എം ജില്ലാ പ്രസിഡന്റ് മുഹമ്മദ് അസ്്‌ലം സ്വാഗതം പറഞ്ഞു. ഐഎസ്എം ജില്ലാ സെക്രട്ടറി പി എ ഷമീര്‍ ഫലാഹി അധ്യക്ഷത വഹിച്ചു. ഐഎസ്എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജലീല്‍ മദനി വയനാട് മുഖ്യ പ്രഭാഷണം നടത്തി. റിഹാസ് പുലാമന്തോള്‍, ഡോ. മുഹമ്മദ് സാബിത്, ഷഹീര്‍ ഫാറൂഖി, പി നസീര്‍, ഹുസൈന്‍ കായംകുളം, സുബൈര്‍ അരൂര്‍ ,പി കെഎം ബഷീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top