സാമൂഹിക ദ്രോഹികളെ നിലയ്ക്കുനിര്‍ത്തണം: മുസ്്‌ലിം ലീഗ്

കാസര്‍കോട്: ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക ദ്രോഹികളെ കണ്ടെത്തി ശിക്ഷിക്കാന്‍ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. നബിദിനാഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്തിയും ആരാധനാലയത്തിന് കല്ലറിഞ്ഞും പ്രകോപന പരമായ രീതിയില്‍ ഫഌക്‌സ് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചും  കൊലപാതക കേസുകളിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന സംഘപരിവാരം സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതില്‍ പോലിസ് കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ്് എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. എ അബ്ദുര്‍ റഹ്്മാന്‍, ചെര്‍ക്കളം അബ്ദുല്ല, സി ടി അഹമ്മദലി, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ടി ഇ അബ്ദുല്ല, എം എസ് മുഹമ്മദ് കുഞ്ഞി, വി കെ പി ഹമീദലി, തുടങ്ങിയവര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top