സാമൂഹിക ഇടപെടലിന് കര്‍മ പദ്ധതിയുമായി ജാഗ്രതാ സമിതി

ഫറോക്ക്:ഫാറൂഖ് കോളേജ് കാംപസ് പരിസര നിവാസികള്‍ പുകയില മയക്കുമരുന്ന് കഞ്ചാവ് മാഫിയക്കും മറ്റു സാമൂഹിക തിന്മകള്‍ക്കെതിരേയും ശക്തമായ താക്കീത് നല്‍കാനും അത്തരം വിധ്വംസക പ്രവര്‍ത്തികളിലേര്‍പ്പെടുന്നവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരുന്നതിന് പോലിസ് സംവിധാനങ്ങളെ സഹായിക്കുവാനും കൂട്ടായ്മ രൂപീകരിച്ചു.
വിവിധ മത ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക,വ്യാപാരി ,ഓട്ടോ, ടാക്‌സി യൂണിയന്‍,വിവിധ റെസിഡന്‍സ് കമ്മിറ്റികള്‍  കൂട്ടായ്മയുടെ ഭാഗമാണ്.ഫാറൂഖ് കോളേജ് കാ#ംപസ് പരിസരത്തു ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായി  ഗിരീഷ് കുമാര്‍ കെ എം  ചെയര്‍മാന്‍, വൈസ് ചെയര്‍മാന്മാരായി  ഷുക്കൂര്‍ ഫാറൂഖ് കോളേജ്, ജാബിര്‍ സി പി കണ്‍വീനര്‍,   അല്‍താഫ് പമ്മന, ജോ: കണ്‍വീനര്‍മാരായി ഫൈസല്‍, ഷിറാസ് എന്നിവരേയും എക്‌സിക്യുട്ടിവ് മെമ്പര്‍മാരായി  അനീസ്,റഷീദ്, കൃഷ്ണന്‍ കുട്ടി, കെ ചന്ദ്രന്‍,ആസിഫ്,കുട്ടിബാവ,ജമാല്‍ എന്നിവരേയും  തിരഞ്ഞെടുത്തു. കോളജ് കാംപസിന്റെ പരിസരത്ത് കഴിഞ്ഞ കാലങ്ങളില്‍ വര്‍ധിച്ചു വരുന്ന സാമൂഹിക സുരക്ഷയെ ബാധിക്കുന്ന വിവിധ വിഷയങ്ങളെ പറ്റി യോഗം വിലയിരുത്തി.

RELATED STORIES

Share it
Top