സാമൂഹികവിരുദ്ധര്‍ കേബിളുകള്‍ മുറിച്ചുമാറ്റി

കടുത്തുരുത്തി: കേബിള്‍ ടിവിയുടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ രാത്രിയില്‍ സാമൂഹികവിരുദ്ധര്‍ മുറിച്ചു മാറ്റി. ആയാംകുടി, എഴുമാന്തുരുത്ത് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റിയാ മരിയ കേബിള്‍ വിഷന്റെ ഫൈബര്‍ കേബിളുകളാണു മുറിച്ചത്. ശനിയാഴ്ച്ച രാത്രി 11ഓടെയാണു സംഭവം. ആയാംകുടി കുന്നേപീടിക കവലയില്‍ നിന്ന് ആയാംകുടി എഴുമാന്തുരുത്ത് റോഡിലൂടെ മലപ്പുറംപള്ളി, എഴുമാന്തുരുത്ത് ഭാഗങ്ങളിലേക്ക് കേബിള്‍, ഇന്റര്‍നെറ്റ് സിഗ്നലുകള്‍ നല്‍കിയിരുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളാണ് അടുത്തടുത്ത് നാലിടത്തായി മുറിച്ചു മാറ്റിയത്. ഫൈബറിനൊപ്പം വലിച്ചിരുന്ന കമ്പി സ്റ്റേയും ഇത്തരത്തില്‍ മുറിച്ചിട്ടുണ്ട്. 8000 രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതു സംബന്ധിച്ചു കടുത്തുരുത്തി പോലിസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top