സാമൂഹികജീവിതം: വയോധികര്‍ക്കിടയില്‍ ആശങ്കയെന്ന് സര്‍വേ

ന്യൂഡല്‍ഹി: സാമൂഹികജീവിതം നിലനിര്‍ത്തുന്നതിലും ദൈനംദിന കാര്യങ്ങള്‍ നിവര്‍ത്തിക്കുന്നതിലും ഇന്ത്യയില്‍ വയോജനങ്ങള്‍ പ്രതിസന്ധി നേരിടുന്നതായി സര്‍വേ. 10 ശതമാനം ആളുകളില്‍ മാത്രമാണ് ശാരീരികക്ഷമത വിഷയമാവുന്നതെന്നും ഐവിഎച്ച് സീനിയര്‍ കെയര്‍ നടത്തിയ സര്‍വേയില്‍ പറയുന്നു.
സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം ആളുകളും സാമൂഹികജീവിതവും ദൈനംദിന ആവശ്യങ്ങളുമാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതെന്ന് അഭിപ്രായപ്പെടുന്നു. ജഗ് ജഗ് ജിയേംഗെ എന്നു പേരിട്ടിരിക്കുന്ന സര്‍വേ വയോജനങ്ങളുടെ കാഴ്ചപ്പാടുകളെക്കുറിച്ചും മാതാപിതാക്കളുടെ ആവശ്യങ്ങളെക്കുറിച്ച് മക്കള്‍ എത്രത്തോളം മനസ്സിലാക്കുന്നുണ്ടെന്നു മനസ്സിലാക്കാനും വേണ്ടിയാണ്. 67 ശതമാനം പേരും തങ്ങളുടെ മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ചും 18 ശതമാനം ആളുകള്‍ മാതാപിതാക്കളുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചുമാണ് വേവലാതിപ്പെടുന്നതെന്നും അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top