സാമുദായിക ധ്രുവീകരണത്തെ സാഹോദര്യം കൊണ്ട് ചെറുക്കുക : മുസ്‌ലിം സംഘടനകള്‍കോഴിക്കോട്: സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ വിശ്വ സാഹോദര്യവും മാനവികതയും ഉയര്‍ത്തിപ്പിടിച്ച് ചെറുക്കാന്‍ കേരളീയ സമൂഹത്തോടു മുസ്‌ലിം സംഘടനാ നേതാക്കളുടെ ആഹ്വാനം. കോഴിക്കോട് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമമാണു നേതാക്കളുടെ കൂടിച്ചേരലിന് സന്ദര്‍ഭമൊരുക്കിയത്. ഇസ്‌ലാം ഭീതി വളര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ ഖുര്‍ആന്‍ ഉയര്‍ത്തി പ്പിടിക്കുന്ന മാനവികതയുടെ സന്ദേശം സമൂഹത്തിനു പകരണമെന്ന് ആമുഖപ്രഭാഷണം നടത്തിയ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. കേരള ജനറല്‍ സെക്രട്ടറി എം കെ മുഹമ്മദലി സ്വാഗതം പറഞ്ഞു. ദലിത്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ സ്വയം ഭീതിയില്‍ നിന്ന് പുറത്തുകടക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ആഹ്വാനം ചെയ്തു. മുസ്‌ലിം വിഷയങ്ങളെ കോടതികള്‍ പോലും മുന്‍വിധികളോടെയാണു നിരീക്ഷിക്കുന്നതെന്ന് എം ഐ ഷാനവാസ് എംപി അഭിപ്രായപ്പെട്ടു. റഷീദലി ശിഹാബ് തങ്ങള്‍, ടി പി അബ്ദുല്ലക്കോയ മദനി, ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്, ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ എ പി അബ്ദുല്‍ വഹാബ്, ഒ അബ്ദുറഹ്മാന്‍, സാഹിത്യകാരന്‍ യു എ ഖാദര്‍, സി പി കുഞ്ഞമ്മദ്, പി കെ അഹമ്മദ്, അബുല്‍ഖൈര്‍ മൗലവി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. മുഹമ്മദ് ബഷീര്‍, അഡ്വ. ടി സിദ്ദീഖ്, വി എം ഇബ്രാഹിം, പി കെ പാറക്കടവ്, ഇ കെ എം പന്നൂര്‍, ഹൈലൈറ്റ് സുലൈമാന്‍, അബ്ദുറഹ്മാന്‍ പാലത്ത്, പി സി താഹിര്‍, എ എ ഷാഫി. അബ്ദുസലാം സിജി, പി മുജീബ് റഹ്മാന്‍, വി പി ബഷീര്‍. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി ശാക്കിര്‍, എസ്‌ഐഒ സംസ്ഥാന പ്രസിഡന്റ് സി ടി ശുഹൈബ് പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി സമാപന പ്രഭാഷണം നടത്തി.

RELATED STORIES

Share it
Top