സാമുദായിക ജാതി സംഘടനകളുമായി ധാരണയുണ്ടാക്കില്ല: കോടിയേരി

കല്‍പ്പറ്റ: ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഒരു സാമുദായിക ജാതി സംഘടനയുമായും സിപിഎം ധാരണ ഉണ്ടാക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ബിഡിജെഎസ് സാമുദായികാടിസ്ഥാനത്തില്‍ രൂപംകൊണ്ട കക്ഷിയായതിനാല്‍ അത്തരമൊരു സംഘടനയുമായി ബന്ധപ്പെടാന്‍ എല്‍ഡിഎഫിന് കഴിയില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്എന്‍ഡിപി നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസ് തകര്‍ച്ചയിലാണെന്നും കോടിയേരി പറഞ്ഞു.
കല്‍പ്പറ്റയില്‍ സിപിഎം വയനാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം പി വീരേന്ദ്രകുമാര്‍ എംപി സ്ഥാനം രാജിവച്ചത് ഒരു തുടക്കമാണ്. എന്നാല്‍, വീരേന്ദ്രകുമാറിന്റെ രാജി യുഡിഎഫിലെ പ്രതിസന്ധിക്ക് ഏറ്റവും വലിയ തെളിവാണ്. എല്‍ഡിഎഫ് അധികാരത്തിലെത്തിയതോടെ സംസ്ഥാനത്ത് വര്‍ഗീയ  കലാപം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top