സാഫ് കപ്പ് ഫുട്‌ബോള്‍ സപ്തംബറില്‍ധക്ക: സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (സാഫ്) കപ്പ് സപ്തംബറില്‍ നടക്കും. 2017 ഡിസംബറില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് നീട്ടിവെക്കുകയായിരുന്നു. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയാണ് സാഫ് കപ്പിനെത്തുന്ന കരുത്തര്‍. ഇന്ത്യയെക്കൂടാതെ ബംഗ്ലാദേശ്, ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നീ ടീമുകളാണ് സാഫ് കപ്പില്‍ പങ്കെടുക്കുന്നത്.
ഏഴു തവണയാണ് ഇന്ത്യ സാഫ് കിരീടം നേടിയിട്ടുള്ളത്. 2015ല്‍ നടന്ന കഴിഞ്ഞ സാഫ് കപ്പില്‍ അഫ്ഗാനിസ്ഥാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. 2013ലെ ഫൈനലില്‍ അഫ്ഗാനിസ്താന്‍ ഇന്ത്യയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍ അഫ്ഗാനിസ്താന്‍ ഇത്തവണ ടൂര്‍ണ്ണമെന്റില്‍ കളിക്കുന്നില്ല.

RELATED STORIES

Share it
Top