സാന്റോ മിത്ര നിര്യാതനായിന്യൂഡല്‍ഹി: മുന്‍ ഈസ്റ്റ് ബംഗാള്‍ താരവും പരിശീലകനുമായ സാന്റോ മിത്ര (75) നിര്യാതനായി. ഏറെനാളായി തൊണ്ടയില്‍ കാന്‍സര്‍ ബാധിതനായി ചികില്‍സയിലായിരുന്ന അദ്ദേഹം ഞായറാഴ്ച രാവിലെയാണ് മരണപ്പെട്ടത്. 1965-72 സീസണില്‍ ഈസ്റ്റ് ബംഗാളിന്റെ ലെഫ്റ്റ് ബാക്ക് ആയിരുന്ന താരം പ്രമുഖ ടൂര്‍ണമെന്റുകളില്‍ ക്ലബ്ബിനു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1970ല്‍ ലോക്കല്‍ ലീഗ്, ഐഎഫ്എ ഷീല്‍ഡ്, ദുരന്ത് കപ്പ് എന്നിവ നേടികൊടുത്ത ക്യാപ്റ്റന്‍ കൂടിയാണ് സാന്റോ. 2012ല്‍ ഈസ്റ്റ് ബംഗാള്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. പരിശീലകനായും തിളങ്ങിയ സാന്റോ 1983ല്‍ ബംഗാളിന്റെ കോച്ചായിരുന്നു. 1984ല്‍ ലോസ്ആഞ്ചലസ് ഒളിംപിക് യോഗ്യതാ റൗണ്ടില്‍ അദ്ദേഹം ഇന്ത്യന്‍ ടീം മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top