സാന്ത്വനമേകാന്‍ കൈകോര്‍ക്കാം; നാലാംഘട്ട പരിപാടിക്കും ബഹുജന പിന്തുണ

ഫറോക്ക്: ബേപ്പൂര്‍ മണ്ഡലം ഡവലപ്പ്‌മെന്റ് മിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വനമേകാന്‍ കൈകോര്‍ക്കാം നാലാം ഘട്ടത്തിന്റെ ധനസമാഹരണത്തിന്റെ ഭാഗമായി വീടുകളില്‍ സംഭാവന കവര്‍ ഏല്‍പ്പിക്കുന്നതിന്റെ മണ്ഡലംതല ഉദ്ഘാടനം ഫറോക്ക് കരുവന്‍തിരുത്തി മഠത്തില്‍പാടത്ത് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു.
കുണ്ടാട്ടില്‍ അബൂബക്കര്‍ കോയ കവര്‍ ഏറ്റുവാങ്ങി. എംഎല്‍എ വി കെ സി മമ്മത് കോയ പ്രഭാഷണം നടത്തി. ഫറോക്ക് നഗരസഭാ  ചെയര്‍പേഴ്‌സണ്‍ പി റുബീന അധ്യക്ഷത വഹിച്ചു. കെ ടി എ മജീദ്, സി ഷിജു സംസാരിച്ചു.
ചെറുവണ്ണൂരില്‍ നടന്ന മേഖലാ തല ഉദ്ഘാടന പരിപാടിയില്‍ മുന്‍ മന്ത്രി അഡ്വ. പി ശങ്കരന്‍ പാലാട്ട് ബാബുരാജന് കവര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. കെ ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗണ്‍സിലര്‍ പി സി രാജന്‍, ബഷീര്‍ കുണ്ടായിത്തോട്, എം ഗോപാലകൃഷ്ണന്‍, പി വത്സരാജ് സംസാരിച്ചു.
ബേപ്പൂരില്‍ മാത്തോട്ടത്ത് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മുന്‍ സിഡിഎ ചെയര്‍മാന്‍ എന്‍ സി അബൂബക്കര്‍ കവര്‍ ഏറ്റു വാങ്ങി. കെ വിശ്വനാഥന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പി പി ബീരാന്‍ കോയ, പേരോത്ത് പ്രകാശന്‍, മോഹനന്‍ പൊറ്റെക്കാട്, എം ഐ മുഹമ്മദ് സംസാരിച്ചു.
കടലുണ്ടിയില്‍ ഉമ്മര്‍ പാണ്ടികശാല അണ്ടിപ്പറ്റ് ബാബുവിന് കവര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. ടി രാധാഗോപി, കടലുണ്ടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് സി കെ അജയകുമാര്‍ സംസാരിച്ചു. മണ്ണൂരില്‍ കെ പി  ശ്രീശന്‍ ഉദ്ഘാടനം ചെയ്തു. ശ്രീജ ഷാജി കവര്‍ ഏറ്റു വാങ്ങി. കടലുണ്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പിലാക്കാട്ട് ഷണ്‍മുഖന്‍ സംസാരിച്ചു.
ചാലിയത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന മുണ്ടെങ്ങാട് പി വി ഷംസുദ്ധീന് കവര്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ ഷെഹര്‍ബാന്‍, ടി രാധാഗോപി സംസാരിച്ചു. രാമനാട്ടുകര മേഖലയില്‍ നടന്ന ഉദാഘാടന പരിപാടിയില്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുള്‍ റസാഖ് പാണ്ടികശാല മുജീബ് റഹമാന് കവര്‍ നല്‍കി ഉദ്ഘാടനം ചെയ്തു.
രാമനാട്ടുകര നഗരസഭാ ചെയര്‍മാന്‍  വാഴയില്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വേലായുധന്‍ പന്തീരാങ്കാവ്, ടി പി ശശീധരന്‍, കെ  പ്രകാശന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ സജ്‌ന, വിജയന്‍ പി മേനോന്‍, അലി പി ബാവ, ഷാജി സംസാരിച്ചു. കൊളത്തറ റഹ്മാന്‍ ബസാറില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍  കാട്ടുങ്ങല്‍ കുഞ്ഞാമിനക്ക് കവര്‍ നല്‍കി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എം മൊയ്തീന്‍ അധ്യക്ഷത വഹിച്ചു, മമ്മദ്‌കോയ, കെ പി.എ ഹാഷീം, സി എം ഷാഫി സംസാരിച്ചു.

RELATED STORIES

Share it
Top