സാന്ത്വനമായി എസ്ഡിപിഐ കുടിവെള്ള വിതരണം

വടകര: കരാറുകാരുടെ പണിമുടക്ക് കാരണം പൈപ്പുകള്‍ പൊട്ടിയ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുടിവെള്ള വിതരണം നിലച്ച പ്രദേശത്ത് എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ശുദ്ധജല വിതരണം സ്വാന്തനമായി. വടകര നഗരസഭയിലെ താഴെഅങ്ങാടി തീരദേശത്താണ് കുടിവെള്ള വിതരണം നടത്തിയത്.
മറ്റു പ്രദേശങ്ങളിലുള്ള ജസസ്രോതസ്സില്‍ നിന്ന് വെള്ളം വലിയ ടാങ്കുകളിലാക്കി വാഹനത്തില്‍ എത്തിച്ചാണ് വിതരണം ചെയ്തത്. പത്ത് ദിവസത്തോളമായി കിട്ടാക്കനിയായി മാറിയ കുടിവെള്ളം പ്രദേശത്ത് എത്തിയതോടെ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസമായി.
കുടിവെള്ള വിതരണത്തിന് എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് പിഎസ് ഹഖീം, സെക്രട്ടറി സിദ്ധീഖ് പുത്തൂര്‍, കെപി മഷ്ഹൂദ്, കെവിപി ഷാജഹാന്‍, സുനീര്‍, കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top