സാന്ത്വനം ഹൈടെക് ലാബ് ഉദ്ഘാടനം

തളിക്കുളം: സമസ്ത കേരള സുന്നീ യുവജന സം തളിക്കളം സര്‍ക്കിള്‍ കമ്മിറ്റിയുടെ കീഴില്‍ ആരംഭിച്ച സാന്ത്വനം ഹൈടെക് ലാബ് എസ് വൈ എസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസല്‍ തങ്ങള്‍ ഐദ്രൂസി ഉദ്ഘാടനം ചെയ്തു.
മികച്ച ടെക്‌നോളജിയും ആധുനിക സംവിധാനങ്ങളോടെയും ആരംഭിച്ചിട്ടുള്ള ലാബില്‍ പരിശോധനകള്‍ 25 ശതമാനം മുതല്‍ 70 ശതമാനം വരെ വിലകുറച്ചാണ് ചെയ്തുകൊടുക്കുന്നത്. സാന്ത്വനം സമിതി, മഹല്ല് ജമാഅത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ സാക്ഷ്യപ്പെടുത്തിയ നിര്‍ധനരായ രോഗികള്‍ക്ക് മുഴുവന്‍ പരിശോധനകളും സൗജന്യമായിരിക്കും. തളിക്കുളം മഹല്ല് ഖത്തീബ് ഗസ്സാലി അഹ്‌സനി, മുത്തവല്ലി മുഹമ്മദ് നാസിം, സമസ്ത കേരള ജംഇയത്തുല്‍ ഉലമ ചാവക്കാട് താലൂക്ക് പ്രസിഡന്റ്അബ്ദുല്‍ ലത്വീഫ് സഖാഫി, കേരള മുസ്‌ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് എ എ കുഞ്ഞിമുഹമ്മദ് ഹാജി, എസ് വൈ എസ് സകയ്പമംഗലം സോണ്‍ ക്ഷേമകാര്യ സെക്രട്ടറി അബ്ദുസ്സലാം പൊന്മാനിക്കുടം, എസ് വൈ എസ് സര്‍ക്കിള്‍ പ്രസിഡന്റ് നിസാര്‍ സഖാഫി, തളിക്കുളം ഗ്രാമപഞ്ചായത്ത് അംഗം ഹാറൂണ്‍ റഷീദ്, എ കെ അശ്‌റഫ് ഹാജി, കെ യു നൗഷാദ്, കെ കെ കുഞ്ഞിമുഹമ്മദ് ഷിഹാബ് മുസ്‌ലിയാര്‍, ലാബ് ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ടര്‍ അനുരൂപ്, എ എ ഫൈസല്‍, കെ എ ഷിഹാബ് പ്രസംഗിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യ പ്രഷര്‍, ഷുഗര്‍, കൊളസ്‌ട്രോള്‍, കിഡ്‌നി ടെസ്റ്റുക നടത്തി. ടെസ്റ്റുകളില്‍ വിശദ പരിശോധന ആവശ്യമായി വരുന്ന രോഗികള്‍ക്ക് സൗജന്യമായി പരിശോധനയും, മരുന്നു വിതരണവും നടക്കും. ഡോ. മുജീബ് അലി ക്യാമ്പിന് നേതൃത്വം നല്‍കും.

RELATED STORIES

Share it
Top