സാധ്യതാ ടീമിനെ പ്രഖ്യാപിച്ച് അര്‍ജന്റീന


ബ്യൂണിസ്‌ഐറിഷ്: റഷ്യന്‍ ഫുട്‌ബോള്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. 35 അംഗ ടീമില്‍ മൂന്ന് പുതുമുഖ താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗോള്‍കീപ്പര്‍ ഫ്രാങ്കോ അര്‍മാനി, മിഡ്ഫീല്‍ഡര്‍ റിക്കാര്‍ഡോ സെഞ്ച്വൂറിയന്‍, റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവരാണ് അര്‍ജന്റീനയ്ക്കായി അരങ്ങേറ്റം കുറിക്കാന്‍ സാധ്യതയുള്ളവര്‍. കൊളംബിയന്‍ ക്ലബായ അത്‌ലറ്റിക്കോ നാഷണലിന്റെ താരമാണ് ഫ്രാങ്കോ അര്‍മാനി.
ലയണല്‍ മെസ്സി ഉള്‍പ്പെടുന്ന അറ്റാക്കിങ് നിരയാണ് അര്‍ജന്റീനയുടെ കരുത്ത്. ഡിബാല, ഇക്കാര്‍ഡി, അഗ്വേറോ, ഡിമരിയ,  ഹിഗ്വെയിന്‍ എന്നിവരെല്ലാം അര്‍ജന്റീനന്‍ നിരയില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്‍ഡി 2013ന് ശേഷം നാല് തവണ മാത്രമാണ് ദേശീയ ടീമിനായി കളിച്ചത്.

RELATED STORIES

Share it
Top