സാക്ഷി എത്തിയില്ല; ഉരുട്ടിക്കൊലക്കേസ് വിചാരണ വീണ്ടുംമാറ്റിതിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിന്റെ വിചാരണ വീണ്ടും മാറ്റി. ഈ മാസം 21ന് കേസ് വീണ്ടും പരിഗണിക്കും. പ്രതികള്‍ സ്റ്റേ വാങ്ങിയതാണ് മുമ്പ് വിചാരണ വൈകാന്‍ കാരണമായതെങ്കില്‍, ഇത്തവണ കേസിലെ ഒന്നാം സാക്ഷി സുരേഷ് ഹാജരാവാത്തതു കാരണമാണ് വിചാരണ മാറ്റിയത്. ഇയാള്‍ക്കു വേണ്ടി അഭിഭാഷകന്‍ മുഖേന വക്കാലത്ത് ഫയല്‍ ചെയ്‌തെങ്കിലും കോടതി സ്വീകരിച്ചില്ല. തുടര്‍ന്ന് സുരേഷിനെതിരേ വാറന്റ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തന്നെ സുരേഷിനെ സിബിഐ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് കേസിന്റെ വിചാരണ മാറ്റിവയ്ക്കുന്നത്. കേസിലെ ഉന്നത പോലിസ് ഉദ്ദേഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടി സാക്ഷിയെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് മരണപ്പെട്ട ഉദയകുമാറിന്റെ മാതാപിതാക്കള്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top