സാക്കിര്‍ നായിക്കിന് ഇളവ് വേണമെന്ന ആവശ്യം തള്ളി

മുംബൈ: സാക്കിര്‍ നായിക്കിനെതിരായ നടപടികളില്‍ ഇളവ് വേണമെന്ന ആവശ്യം ബോബെ ഹൈക്കോടതി തള്ളി. ഒളിവില്‍ കഴിയുന്ന കുറ്റവാളികള്‍ക്ക് നടപടികളില്‍ ഇളവ്  നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതി അവശ്യം നിരാകരിച്ചത്. ഒളിവില്‍ ഇരുന്നു കൊണ്ട് ഒരാള്‍ക്ക് ഇത്തരം ഇളവുകള്‍ ആവശ്യപ്പെടാന്‍ സാധിക്കില്ലെന്നും വ്യക്തി രാജ്യത്തെ നിയമത്തിന് കീഴടങ്ങുകയും അതിനുശേഷം ഈ കോടതിയെ സമീപിക്കുകയും ചെയ്താല്‍ മാത്രമെ അയാളുടെ കേസ് പരിഗണിക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി.

RELATED STORIES

Share it
Top