സാക്കിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ്;ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ തള്ളി

ന്യൂഡല്‍ഹി: ഇസ് ലമാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ അപേക്ഷ നല്‍കിയ സമയത്ത് സാക്കിര്‍ നായിക്കിനെതിരെ ഒരു കോടതിയിലും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്റര്‍പോള്‍ ഇന്ത്യയുടെ അപേക്ഷ തള്ളിയതെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.ഈ വര്‍ഷം മെയ് മാസത്തിലാണ് സാക്കിര്‍നായിക്കിനെതിരെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍പോളിന് അപേക്ഷ നല്‍കിയത്. എന്നാല്‍, അദ്ദേഹത്തിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത് ഒക്ടോബറിലാണെന്നും എന്‍ഐഎ വ്യക്തമാക്കി.
അതേസമയം, റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനുള്ള അപേക്ഷ വീണ്ടും സമര്‍പ്പിക്കാന്‍ എന്‍ഐഎ തീരുമാനിച്ചു.

RELATED STORIES

Share it
Top