സാകിര്‍ നായികിന് സൗദി പൗരത്വം[related] ന്യൂഡല്‍ഹി: ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന് സല്‍മാന്‍ രാജാവ് സൗദി പൗരത്വം നല്‍കി. അന്താരാഷ്ട്ര പോലിസ് ഓര്‍ഗനൈസേഷന്റെയും ഇന്റര്‍പോളിന്റെയും അറസ്റ്റില്‍ നിന്നും സാകിര്‍ നായികിനെ സംരക്ഷിച്ചു നിര്‍ത്തുന്നതിനാണ് പൗരത്വം നല്‍കുന്നതിന് സൗദി രാജാവ് ഇടപെട്ടതെന്ന് സൗദി വൃത്തങ്ങള്‍ പറയുന്നു.
തീവ്രവാദ ബന്ധം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ആരോപിച്ച് ഇന്ത്യന്‍ കോടതി സാക്കിര്‍ നായിക്കിനെതിരേ രണ്ടാമതും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് സാകിര്‍ നായികിന് സൗദി പൗരത്വം നല്‍കാന്‍ രാജാവ് ഇടപെട്ടത്.
നേരത്തെ, സാകിര്‍ നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പ്രമുഖ സൗദി മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തിട്ടില്ല. ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.

RELATED STORIES

Share it
Top