സാകിര്‍ നായികിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ആവശ്യപ്പെട്ട് എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചു[related] ന്യൂഡല്‍ഹി:  ഇസ്‌ലാമിക പ്രഭാഷകന്‍ സാകിര്‍ നായിക്കിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി എന്‍ഐഎ ഇന്റര്‍പോളിനെ സമീപിച്ചു. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചാല്‍ ലോകത്തിലെ ഏത് അന്വേഷണ ഏജന്‍സിക്കും സാകിര്‍ നായിക്കിനെ അറസ്റ്റ് ചെയ്യാനാകും. സാകിര്‍ നായിക്കിനെതിരായ തെളിവുകള്‍ സഹിതം അപേക്ഷ തയ്യാറാക്കി സിബിഐക്ക് നല്‍കിയതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.
സൗദി അറേബ്യ, മലേസ്യ, ഇന്തോനേസ്യ, തുടങ്ങിയ രാജ്യങ്ങളില്‍ സാകിര്‍ നായിക് മാറി മാറി യാത്ര ചെയ്യുന്നതായാണ് എന്‍ഐഎ പറയുന്നത്. ഇതിനകം മൂന്ന് തവണ സമന്‍സ് അയച്ചിട്ടും സാകിര്‍ നായിക് ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ നീക്കം തുടങ്ങിയത്.

RELATED STORIES

Share it
Top