സാംസങ് ഇന്ത്യയില്‍ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തുന്നു

ചെന്നൈ: സാംസങ് ഇന്ത്യയി ല്‍ ടെലിവിഷന്‍ നിര്‍മാണം നിര്‍ത്തുന്നു. ചെന്നൈ പ്ലാന്റില്‍ പ്രതിവര്‍ഷം മൂന്നുലക്ഷം ടെലിവിഷനുകളാണ് സാംസങ് നിര്‍മിക്കുന്നത്. പ്ലാന്റ് മാറ്റി വിയറ്റ്‌നാമില്‍ നിന്ന് ടെലിവിഷന്‍ ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശ്യം. പ്ലാന്റ് നിര്‍ത്തുന്ന കാര്യം വിതരണക്കാരെയും മറ്റും അറിയിച്ചുകഴിഞ്ഞു.ടിവി പാനലുകള്‍ നിര്‍മിക്കുന്ന വസ്തുക്കള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം ഏ ര്‍പ്പെടുത്തിയതാണ് പ്ലാന്റ് മാറ്റാ ന്‍ കാരണം. കഴിഞ്ഞ ബജറ്റില്‍ 10 ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. ലോകത്തെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ പ്ലാന്റ് നോയ്ഡയില്‍ ഉദ്ഘാടനം ചെയ്ത് മാസങ്ങള്‍ കഴിയും മുമ്പാണ് ടെലിവിഷന്‍ പ്ലാന്റ് കൈയൊഴിയുന്നത്. കൊറിയന്‍ ടെക് ഭീമനായ സാംസങ് നോയ്ഡയില്‍ പ്ലാന്റ് നിര്‍മിച്ചതിലൂടെ പ്രതിവര്‍ഷം 12 കോടി സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കാനുള്ള ശേഷി കൈവരിച്ചിരുന്നു.

RELATED STORIES

Share it
Top