സാംപിള്‍ വെടിക്കെട്ട് ഇന്ന്; ഉച്ച മുതല്‍ നഗരത്തില്‍ ഗതാഗതനിയന്ത്രണം

തൃശൂര്‍: തൃശൂര്‍ പൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് നടക്കുന്നതിനാല്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നര മുതല്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതല്‍ പാര്‍ക്കിങ് അനുവദിക്കുന്നതല്ല. വാഹനങ്ങള്‍ സ്വരാജ് റൗണ്ടിനു പുറത്ത് കോലോത്തുംപാടം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, അക്വാട്ടിക്കിന് സമീപത്തുള്ള കോര്‍പ്പറേഷന്‍ പാര്‍ക്കിങ് ഗ്രൗണ്ട്, പള്ളിത്താമം ഗ്രൗണ്ട്, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങ ള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
പാലക്കാട്-പീച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ബസുകള്‍ പുളിക്കന്‍ മാര്‍ക്കറ്റ് സെന്ററില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മിഷന്‍ ആശുപത്രി, ഫാത്തിമനഗര്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, കാട്ടൂക്കാരന്‍ ജംഗ്ഷന്‍, ശവക്കോട്ട, ഫാത്തിമനഗര്‍ ജംക്ഷന്‍ വഴി സര്‍വീസ് നടത്തണം.
മാന്ദാമംഗലം, പുത്തൂര്‍, വലക്കാട് എന്നീ ഭാഗങ്ങളില്‍ നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ഫാത്തിമനഗര്‍, ഇക്കണ്ടവാര്യര്‍ റോഡ് വഴി ശക്തന്‍ തമ്പുരാന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ഫാത്തിമനഗര്‍ ജംക്ഷന്‍ വഴി സര്‍വീസ് നടത്തണം. മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര  ഭാഗത്ത് നിന്നും സര്‍വീസ് നടത്തുന്ന ബസുകള്‍ കിഴക്കേകോട്ടയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ് പാലസ്, അശ്വനി ജംക്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ സ്‌റ്റേഡിയം ജംക്ഷന്‍ വഴി സര്‍വീസ് നടത്തണം. ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂര്‍, തിരുവില്വാമല , മെഡിക്കല്‍ കോളെജ്, അത്താണി, കൊട്ടേക്കാട് ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുക ള്‍ പെരിങ്ങാവ്, കോലോത്തുംപാടം റോഡ് വഴി അശ്വനി ജംക്ഷനിലൂടെ വടക്കേസ്റ്റാന്‍ഡിലെത്തി തിരികെ സാധാരണ പോലെ സര്‍വീസ് നടത്തണം. ചേറൂര്‍, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സര്‍വീസ് നടത്തുന്ന ബസുകള്‍ ബാലഭവന്‍ വഴി ടൗണ്‍ഹാള്‍ ജംക്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് ഇന്‍ഡോര്‍ സ്‌റ്റേഡിയം ജംക്ഷന്‍ വഴി വടക്കേസ്റ്റാന്‍ഡില്‍ പ്രവേശിക്കണം. തിരികെ ഇതേ വഴി സര്‍വീസ് നടത്തണം.
കുന്നംകുളം, കോഴിക്കോട്, ഗുരുവായൂര്‍, അടാട്ട് തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് അയ്യന്തോള്‍ സിവില്‍ ലൈന്‍ വഴി തിരികെ സര്‍വീസ് നടത്തണം.
വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി പടിഞ്ഞാറെ കോട്ട വരുന്ന ബസുകള്‍ നേതാജി ഗ്രൗണ്ടിനു സമീപം റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറെ കോട്ട വഴി സര്‍വീസ് നടത്തണം. കൊടുങ്ങല്ലൂര്‍, ഇരിങ്ങാലക്കുട,  തൃപ്രയാര്‍, ചേര്‍പ്പ് വഴി വരുന്ന ബസുകള്‍ ബാല്യ ജംക്ഷന്‍ വഴി ശക്തന്‍ സ്റ്റാന്‍ഡില്‍ പ്രവേശിച്ച് തിരികെ കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി വഴി സര്‍വീസ് നടത്തണം. ഒല്ലൂര്‍, ആമ്പല്ലൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസുകള്‍ മുണ്ടൂപ്പാലം ജംക്ഷനില്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തന്‍ സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് തിരികെ കാട്ടുക്കാരന്‍ ജംക്ഷന്‍ വഴി സര്‍വീസ് നടത്തണം.

RELATED STORIES

Share it
Top