സാംകുട്ടി ജേക്കബ് മറക്കാനാവാത്ത വ്യക്തിത്വം: എസ്ഡിപിഐ

തിരുവല്ല: എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റായിരുന്ന സാംകുട്ടി ജേക്കബ് മറക്കാനാവാത്ത വ്യക്തിത്വമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത് അഭിപ്രായപ്പെട്ടു. സാംകുട്ടി ജേക്കബിന്റെ രണ്ടാം ചരമവാര്‍ഷികമായ ഇന്നലെ അദ്ദേഹത്തിന്റെ വസതിയില്‍ നടന്ന അനുശോചന സന്ദര്‍ശനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. പരന്ന വായനയും ആഴത്തിലുള്ള അറിവും സാംകുട്ടി ജേക്കബിന്റെ കൈമുതലായിരുന്നതായും അദ്ദേഹം അനുസ്മരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷിനാജ്, തിരുവല്ല മണ്ഡലം പ്രസിഡന്റ് താജുദീന്‍ നിരണം, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സലീം, ഹാരിസ്, പായിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

RELATED STORIES

Share it
Top