സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്ത യുവാവിനെ കൊന്ന സംഭവം:പ്രതി അത്മഹത്യക്ക് ശ്രമിച്ചു

തൃശൂര്‍:സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ ഐക്കര കുന്നിലെ വീട്ടുപറമ്പിലാണ് പ്രതി മുഥുനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്.  ഇയാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ മിഥുന്‍ ഇന്ന് രാവിലെയാണ് ഇരിങ്ങാലക്കുടയില്‍ എത്തിയത്.കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സംഭവം. സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്യാനെത്തിയ കൊമ്പിശേരി പുതുക്കാട്ട് സുജിതിനെ തൃശൂര്‍ ഇരങ്ങാലക്കുട ബസ് സ്റ്റാന്റിന് സമീപത്തുവച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുജിത് പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ മകനാണ് സുജിത്.

RELATED STORIES

Share it
Top