സഹോദരന്‍ രണ്ടു വര്‍ഷം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ച 50കാരിക്ക് മോചനം ന്

യൂഡല്‍ഹി: സ്വന്തം സഹോദരന്‍ രണ്ടു വര്‍ഷമായി വീട്ടുതടങ്കലിലിട്ട് ക്രൂരമായി പീഡിപ്പിച്ച 50കാരിക്ക് ഒടുവില്‍ മോചനം. സഹോദരനില്‍ നിന്ന് നരകയാതന അനുഭവിച്ച സ്ത്രീയെയാ ണ് ഡല്‍ഹിയിലെ വീട്ടില്‍ തുറന്ന ടെറസില്‍ നിന്ന് ഇന്നലെ ഡ ല്‍ഹി വനിതാ കമ്മീഷനും പോലിസും സംയുക്തമായി രക്ഷപ്പെടുത്തിയത്. പോഷകാഹാര കുറവ് മൂലം ശോഷിച്ച ശരീരവുമായി മലമൂത്രവിസര്‍ജ്യത്തിലായിരുന്നു രക്ഷപ്പെടുത്തുമ്പോള്‍ ഇവര്‍. രണ്ടു വര്‍ഷമായി വീട്ടുതടങ്കലിലിട്ട് ഇവരെ സഹോദരനും ഭാര്യയും ചേര്‍ന്നു പീഡിപ്പിക്കുകയായിരുന്നു.
ജീവന്‍ നിലനിര്‍ത്താന്‍ നാലു ദിവസം കൂടുമ്പോള്‍ ഒരു കഷണം ബ്രഡ് മാത്രമാണ് കൊടുത്തിരുന്നത്. സ്ത്രീയുടെ രണ്ടാമത്തെ സഹോദരനാണ് വനിതാ കമ്മീഷന്റെ ഹെല്‍പ്‌ലൈന്‍ നമ്പറായ 181ല്‍ വിളിച്ച് വിവരമറിയിച്ചത്. വീട്ടുതടങ്കലില്‍ കഴിഞ്ഞ ഇവര്‍ക്ക് 50 വയസ്സ് മാത്രമാണ് പ്രായം. എന്നാല്‍, പോഷകാഹാര കുറവ് മൂലം ചുക്കിച്ചുളിഞ്ഞ് 90 വയസ്സ് തോന്നിക്കുമായിരുന്നെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സ്വാതി മലിവാള്‍ പറഞ്ഞു. സ്ത്രീയുടെ സഹോദരന്റെയും ഭാര്യയുടെയും മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി തന്നെ ഞെട്ടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top