സഹോദരന്റെ ഭാര്യയെ വിവാഹം കഴിപ്പിച്ചു; 15കാരന്‍ ജീവനൊടുക്കി

ഗയ: വിധവയായ ചേട്ടന്റെ ഭാര്യയെക്കൊണ്ട് തന്നെ നിര്‍ബന്ധപൂര്‍വം വിവാഹം കഴിപ്പിച്ചതില്‍ മനംനൊന്ത് 15കാരന്‍ ആത്മഹത്യ ചെയ്തു. വിവാഹം നടന്ന് മണിക്കൂറുകള്‍ക്കകമാണ് ആത്മഹത്യ. രണ്ടു കുട്ടികളുടെ അമ്മയും ബാലനേക്കാള്‍ 10 വയസ്സിന് മൂത്തതുമാണ് വധു. രാംന വിനോഭ നഗര്‍ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ അച്ഛന്റെ പേരിലും യുവതിയുടെ രക്ഷിതാക്കളുടെ പേരിലും ആത്മഹത്യാ പ്രേരണക്കുറ്റവും ശൈശവ വിവാഹ കുറ്റവും ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ ഭര്‍ത്താവ് ഷോക്കേറ്റാണ് മരിച്ചത്.  യുവതിയുടെ വീട്ടുകാരുടെ നിര്‍ബന്ധംമൂലമാണ് ബാലന്റെ പിതാവ് തന്റെ ഇളയമകനെ കൊണ്ട് യുവതിയെ വിവാഹം കഴിപ്പിച്ചത്.

RELATED STORIES

Share it
Top