സഹാറന്‍പൂര്‍ സംഘര്‍ഷം : കേന്ദ്രം റിപോര്‍ട്ട് തേടിന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ തുടര്‍ച്ചയായി നടക്കുന്ന ജാതിസംഘര്‍ഷം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപോര്‍ട്ട് തേടി. കഴിഞ്ഞ ദിവസങ്ങളില്‍ ദലിതുകളും രജ്പുത്-താക്കൂര്‍ വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേ ല്‍ക്കുകയും ചെയ്തിരുന്നു. ഒരുമാസത്തോളമായി തുടരുന്ന സംഘര്‍ഷത്തിന്റെ വിശദവിവരങ്ങളും സംഘര്‍ഷം തടയാന്‍ സര്‍ക്കാര്‍ എടുത്ത നടപടികളും സംബന്ധിച്ച് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 5നാണ് സഹാറന്‍പൂരില്‍ ജാതിസംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ദലിതരുടെ വീടുകളും വാഹനങ്ങളും അക്രമികള്‍ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ഡല്‍ഹിയില്‍ കൂറ്റന്‍ ദലിത് പ്രക്ഷോഭവും നടക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം വീണ്ടും ദലിതര്‍ക്കെതിരേ ആക്രമണമുണ്ടാവുകയും ഒരു ദലിത് യുവാവ് കൊല്ലപ്പെടുകയും നിരവധി ദലിതുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടി യുപി സര്‍ക്കാര്‍ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജില്ലാ മജിസ്‌ട്രേറ്റ് എന്‍ പി സങ്, സഹാറന്‍പൂര്‍ സീനിയര്‍ പോലിസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ദുബെ എന്നിവരെയാണ് സ ര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 30ഓളം പേരെ അറസ്റ്റ് ചെയ്യുകയും പ്രദേശത്ത് അധിക പോലിസിനെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.

RELATED STORIES

Share it
Top