സഹാറന്‍പൂരിലേക്ക് ദ്രുതകര്‍മസേനയെ അയച്ചുന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലേക്ക് കേന്ദ്രം 400 പോലിസുകാരടങ്ങിയ ദ്രുതകര്‍മസേനയെ അയച്ചു. ജാതിസംഘര്‍ഷം നിലനില്‍ക്കുന്ന സഹാറന്‍പൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ദ്രുതകര്‍മസേനയെ അയച്ചതെന്ന് കേന്ദ്ര ആഭ്യന്തരവക്താവ് അശോക് പ്രസാദ് പറഞ്ഞു. മെയ് 23ന് നടന്ന ജാതി സംഘര്‍ഷത്തില്‍ ഒരാള്‍ വെടിയേറ്റു മരിക്കുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മെയ് അഞ്ചിനും ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top