സഹായം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടില്ല: പാക് സൈനിക മേധാവി

ഇസ്‌ലാമാബാദ്:യുഎസ് റദ്ദാക്കിയ സൈനിക സഹായം പുനസ്ഥാപിക്കാന്‍ പാകിസ്താന്‍ ആവശ്യപ്പെടില്ലെന്നു പാക് സൈനിക മേധാവി ഖമര്‍ ജാവീദ് ബജ്‌വ. മേഖലയിലെ സമാധാനവും സുസ്ഥിരതയും നിലനിര്‍ത്തുന്നതിലും സായുധ സംഘങ്ങള്‍ക്കെതിരായ നീക്കത്തിലും തങ്ങളുടെ സംഭാവനകളെയും ത്യാഗങ്ങളെയും അംഗീകരിക്കുന്നതുവരെ ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടാവില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം സൈനിക-ഇന്റലിജന്‍സ് സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പാകിസ്താനും യുഎസും ആവര്‍ത്തിക്കുന്നതിനിടെ ഇരുരാജ്യങ്ങളിലെയും സൈനിക സഹകരണം തുടരുന്നതായി നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. സഹകരണം മരവിപ്പിച്ചിട്ടില്ല. എല്ലാതലങ്ങളിലും തങ്ങള്‍ പരസ്പരം സംസാരിക്കാറുണ്ടെന്നുംപാക് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. സഹകരണം തുടരുന്നതായി പേരു വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥനും അറിയിച്ചു.

RELATED STORIES

Share it
Top