സഹവര്‍ത്തിത്വത്തിന്റെ പുതിയ മേഖലകളില്‍ യുവമുന്നേറ്റം സാധ്യമാകണമെന്ന്ആലുവ: പാരസ്പര്യ മല്‍സരങ്ങളും കാലുഷ്യങ്ങള്‍ കൊണ്ടും മലീമസമാകുന്ന പുതിയ കാലത്ത് സഹവര്‍ത്തിത്വത്തിന്റെയും സമാധാനത്തിന്റെയും മേഖലകളില്‍ യുവമുന്നേറ്റം സാധ്യമാകാന്‍ കഴിയേണ്ടതുണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ആലുവ  വൈഎംസിഎയില്‍  നടന്ന മുസ്‌ലിം യൂത്ത് ലീഗ് സൗത്ത് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.     ഫാഷിസവും ഭീകരവാദവും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ത്തെറിയുന്ന തീവ്രശ്രമങ്ങള്‍ നടത്തുമ്പോള്‍ പ്രതികരിക്കാതിരിക്കുന്നത് യുവതക്ക് ഭൂഷണമല്ലെന്ന് തങ്ങള്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന വൈസ് പ്രസിഡന്റ് പി എ അഹമ്മദ് കബീര്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, യൂത്ത് ലീഗ് ദേശീയ കൗണ്‍സിലംഗം ഷിബു മീരാന്‍, സംസ്ഥാന ഭാരവാഹികളായ അഡ്വ സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അബ്ദുള്‍ കരീം, ആഷിഖ് ചെലവൂര്‍ സംസാരിച്ചു. ഡി. നൗഷാദ്, അഡ്വ. നസീര്‍, കെ എ മാഹിന്‍, അജി കോറ്റംമ്പാടം, എ ഷാജഹാന്‍, പി ബിജു, ഹുനൈസ് ഊട്ടുകുളം, എ. സഗീര്‍, ടി കെ നവാസ്, വി.എം റസാഖ് ചര്‍ച്ചയില്‍ സംസ്ഥാന സെക്രട്ടറി കെ എസ് സിയാദ, ജില്ലാ ജനറല്‍ സെക്രട്ടറി കെ എ മുഹമ്മദ് ആസിഫ് പങ്കെടുത്തു.

RELATED STORIES

Share it
Top