സഹലിന്റെ നിശ്ചയ ദാര്‍ഡ്യത്തിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ദുബയ് :സഹല്‍ റിയാസിന്റെ നിശ്ചയ ദാര്‍ഢ്യത്തിനു മുഖ്യമന്ത്രി പിണറായിയുടെ യുടെ അഭിനന്ദനം. ഓട്ടിസം ബാധിതനായ സഹല്‍ റിയാസ് വരച്ച ചിത്രങ്ങള്‍ വില്‍പന നടത്തിയതിലൂടെ കുടുംബത്തിന് ലഭിച്ച അര ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന
ചെയ്തപ്പോഴായിരുന്നു അഭിനന്ദനം. ഷാര്‍ജയില്‍ വെച്ചാണ് പിതാവ് റിയാസും മാതാവ് ശബാനയും സഹോദരങ്ങളുമൊത്തു സഹല്‍ മുഖ്യമന്ത്രിയെ കണ്ട് തുക കൈമാറിയത്. കണ്ണൂര്‍ താണ സ്വദേശിയായ റിയാസിന്റെ മൂത്ത മകനാണ് സഹല്‍. ഷാര്‍ജയില്‍ ജനിച്ചു വളര്‍ന്ന സഹല്‍ ചിത്ര രചനയില്‍ അസാമാന്യമായ പ്രതിഭയാണ് .സഹലിന്റെ രചനകള്‍ യു എ ഇ യില്‍ പലയിടത്തും പ്രദര്‍ശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് വരച്ച ചില ചിത്രങ്ങള്‍ വില്‍പന നടത്തിയതിലൂടെ സ്വരൂപിച്ച തുകയാണ് മുഖ്യമന്ത്രിക്ക് കൈമാറിയതെന്ന് റിയാസ് പറഞ്ഞു.അല്‍ നൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് സഹല്‍

RELATED STORIES

Share it
Top