സഹപ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്തു;ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാട്ടാക്കട: സഹപ്രവര്‍ത്തകന്റെ ഗര്‍ഭിണിയായ ഭാര്യയെ ബലാത്സംഗം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്യങ്കോട് മൈലച്ചല്‍ സ്വദേശിയായ കാട്ടാക്കട കെഎസ്ഇബി ജീവനക്കാരന്‍ പ്രവീണ്‍ ആണ് അറസ്റ്റിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ ഇയാളുടെ സഹപ്രവര്‍ത്തകന്റെ ഭാര്യയെയാണ് പ്രവീണ്‍ ബലാത്സംഗം ചെയ്തത്.



ഭര്‍ത്താവിനെ അന്വേഷിച്ച് വീട്ടിലെത്തിയ പ്രവീണ്‍ തന്നെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും നിലവിളിച്ചിട്ടും ക്രൂരമായി ബലാത്സംഗം ചെയ്തുവെന്നും യുവതി പറഞ്ഞു. യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രവീണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം ചെയ്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചു.

RELATED STORIES

Share it
Top