സഹപാഠിയെ പീഡിപ്പിച്ചു: വിവരം പുറത്തു പറയാതിരിക്കാന്‍ 10 ലക്ഷം ആവശ്യപ്പെട്ടു
kasim kzm2018-07-01T10:12:38+05:30
ഹൈദരാബാദ്: 22കാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി. സംഭവം വീഡിയോയില്‍ പകര്‍ത്തിയ ശേഷം വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ രണ്ടു സീനിയിര്‍ വിദ്യാര്‍ഥികളെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പെണ്‍കുട്ടിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്കായി കൊണ്ടുപോയത്. അവിടെ വച്ചാണ് പീഡിപ്പിച്ചത്. പിന്നീട് ഇക്കാര്യം പറഞ്ഞ് പെണ്‍കുട്ടിയെ പലപ്പോഴായി പീഡിപ്പിക്കുകയും വിവരം പുറത്തു പറയാതിരിക്കാന്‍ 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ വീഡിയോ വിദ്യാര്‍ഥികള്‍ മറ്റൊരു സഹപാഠിക്ക് അയച്ചുകൊടുക്കുകയും ആ വിദ്യാര്‍ഥി പെണ്‍കുട്ടിയോട് പണവും ശരീരവും ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് പെണ്‍കുട്ടി പോലിസിനെ സമീപിച്ചത്. ഇതുമായി ബന്ധപ്പെട്ട് വംശി, ശിവ റെഡ്ഡി, പ്രവീണ്‍ എന്നീ വിദ്യാര്‍ഥികളെ പോലിസ് പിടികൂടി.