സഹപാഠിക്ക് വീടൊരുക്കി എന്‍എസ്എസ് വോളന്റിയര്‍മാര്‍

കൊടുവള്ളി: പന്നൂര്‍ ജിഎച്ച്എസ്എസ് നാഷനല്‍ സര്‍വീസ് സ്‌കീം സഹപാഠിയായ വാടിക്കല്‍ താന്നിയോട്ടുമ്മല്‍ അരുണിന് എന്‍എസ്എസ് രജത ഭവനം പരിപാടിയുടെ ഭാഗമായി വീട് നിര്‍മിച്ച് നല്‍കി. സ്‌കൂള്‍ സ്റ്റാഫ് ,വിദ്യാര്‍ഥികള്‍, പിടിഎ, പ്രദേശവാസികള്‍, മുന്‍ വര്‍ഷങ്ങളിലെ എന്‍എസ്എസ് വളണ്ടിയര്‍മാര്‍, വ്യാപാരികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വീടിന്റെ മുഴുവന്‍ ജോലിയും പൂര്‍ത്തീകരിക്കാന്‍് കഴിഞ്ഞു.
സഹോദരിയുടെ വിവാഹ നടത്തിപ്പിന്റെ ചുമതല കര്‍മസമിതി ഏറ്റെടുക്കുകയും ചെയ്തു.വീടിന്റെ താക്കോല്‍ദാനം കൊടുവള്ളി നിയോജക മണ്ഡലം എംഎല്‍എ കാരാട്ട് റസാഖ് നിര്‍വഹിച്ചു. കൊടുവള്ളി മുനിസിപാലിറ്റി കൗണ്‍സിലര്‍ വി ടി സലീന അധ്യക്ഷത വഹിച്ചു.
എന്‍എസ്എസ് സ്‌റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.ജേക്കബ് ജോണ്‍ വിശിഷ്ടാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം എ ഗഫൂര്‍ ,പ്രോഗ്രാം ഓഫിസര്‍ ടി രതീഷ് ,കെ കെ പ്രീത, കെ എം സുഷിനി, എസ് ശ്രീചിത്ത്, കെ പി അനില്‍ കുമാര്‍, വി എം ശ്രീധരന്‍,  ഇ കെ മുഹമ്മദ്, കെ സി എന്‍ അഹമ്മദ് കുട്ടി, വി ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍, എ.കെ കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍, കുടുംബശ്രീ വൈസ് ചെയര്‍പേഴ്‌സണ്‍ എം ഗീതാകുമാരി, കുഞ്ഞന്‍ നായര്‍, അ്രഷ്‌റഫ് വാവാട്, ഇ അസീസ്, സി പുഷ്പ, അബ്ദുല്‍ ബഷീര്‍, അശ്വല്‍ ശശി, സി ആര്‍ ആര്‍ദ്ര ,പിന്‍സിപ്പല്‍ ടി പി അബ്ദുള്‍ മജീദ് ,കെ പി ബഷീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top