സഹജീവികളെ സ്‌നേഹക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യന്‍ : ഡീന്‍ കുര്യാക്കോസ്പത്തനാപുരം: സഹജീവികളെ സ്‌നേഹിക്കുന്നവനാണ് യഥാര്‍ത്ഥ മനുഷ്യനെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ഗാന്ധിഭവനില്‍ 901ാം ഗുരുവന്ദനസംഗമവും ജീവകാരുണ്യ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യജീവിതത്തെ മനസ്സിലാക്കുവാനും അവബോധം സൃഷ്ടിക്കുവാനുമുള്ള ഒരു പാഠശാലയായി  മാറിയിരിക്കുകയാണ് ഗാന്ധിഭവനെന്നും ലാഭേച്ഛയില്ലാതെ സേവനംമാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവന്‍ സാമൂഹിക സേവനത്തിന്റെ ഉത്തമ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, —യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റ് സി ആര്‍ മഹേഷ്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സവിന്‍ സത്യന്‍, അഡ്വ. എസ് ജി സഞ്ജയ്ഖാന്‍, ശാസ്താംകോട്ട സുധീര്‍, ഷാഭിനൂറനാട്, ഐഎന്‍ടി—യു—സി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, സി ആര്‍ നജീബ്, എം എസ് പ്രദീപ് കുമാര്‍, സന്തോഷ് മുള്ളുമല, അജിത് കൃഷ്ണ, എസ് സലീം, യദു കൃഷ്ണ, സി —ആര്‍ സൂര്യനാഥ്, അഡ്വ. സജുഖാന്‍, നടന്‍ ടി —പി മാധവന്‍ പങ്കെടുത്തു.—————

RELATED STORIES

Share it
Top