സഹകരണ ബാങ്കുകള്‍ മുഖേന മൈക്രോ ഫിനാന്‍സ് പദ്ധതി തുടങ്ങും: കടകംപള്ളി

പത്തനംതിട്ട: തീവെട്ടിക്കൊള്ള നടത്തുന്ന പലിശക്കാരില്‍ നിന്നു ജനങ്ങള്‍ക്കു മോചനം നല്‍കാന്‍ ഗ്രാമപ്രദേശങ്ങളില്‍ സഹകരണ ബാങ്കുകള്‍ മുഖേന മൈക്രോ ഫിനാന്‍സ് പദ്ധതി സര്‍ക്കാര്‍ ആരംഭിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
വയ്യാറ്റുപുഴ സര്‍വീസ് സഹകരണ ബാങ്ക് ചിറ്റാറില്‍ നിര്‍മിച്ച പുതിയ ശാഖാ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുപ്പക്കാരായ ഇടപാടുകാര്‍ സഹകരണ ബാങ്കുകളിലേക്ക് നല്ലനിലയില്‍ വരേണ്ടതുണ്ട്. ആധുനികവല്‍ക്കരണമാണ് ഇതിനുള്ള പോംവഴി. അവരുടെ കൈയിലിരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വഴി ബാങ്ക് ഇടപാടുകള്‍ നടത്താന്‍ കഴിയണം. ആ നിലയിലേക്കു മാറാനുള്ള ശ്രമത്തിലാണു കേരളത്തിലെ സഹകരണ പ്രസ്ഥാനം. എല്ലാ ആധുനിക സൗകര്യങ്ങളും സര്‍ക്കാര്‍ ഈ മേഖലയില്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top