സഹകരണ പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ വിജയകരം: മന്ത്രി

കുന്ദമംഗലം: സാമൂഹിക ജീവിതത്തിന്റെ സമസ്ത മേഖലകളിലും കൈവച്ച സഹകരണ പ്രസ്ഥാനം ആരോഗ്യ സേവന മേഖലയില്‍ വേറിട്ട രീതി അവലംബി ക്കുന്നതാണ് വിജയത്തിനടിസ്ഥാനമെന്ന്  മന്ത്രി ടി പി രാമകഷ്ണന്‍. ചൂഷണത്തിന് വിധേയമാകുന്ന ചികില്‍സാ നിര്‍ണയ സംവിധാനം പാവപ്പെട്ടവര്‍ക്ക് പ്രാപ്യമാകുന്ന തരത്തിലേക്ക് മാറ്റിയെടുക്കാന്‍  സഹകരണ പ്രസ്ഥാനങ്ങള്‍ നടത്തുന്ന സംരഭങ്ങള്‍ക്ക് കഴിയുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുന്ദമംഗലം കോഓപ്പറേറ്റീവ് റൂറല്‍  ബാങ്ക് ആരംഭിച്ച നീതി ലാബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് എം കെ മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലത്തെ മുതിര്‍ന്ന ഡോക്ടറായ എന്‍ വിജയനെ ചടങ്ങില്‍ ആദരിച്ചു. എക്‌സറേസെന്റര്‍ പി ടി എ റഹിം എംഎല്‍എയും ഇസിജി. സെന്റര്‍ ജില്ലാപഞ്ചായത്ത്— പ്രസിഡന്റ്— ബാബു പറശ്ശേരിയും ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട്, കുരുവട്ടാര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി അപ്പുക്കുട്ടന്‍, ജില്ലാ പഞ്ചായത്തംഗം രജനി തടത്തില്‍, വി കെ സുരേഷ്, ഡോ. സസ്യാ കുറുപ്പ്, എം വി ബൈജു, ടി വേലായുധന്‍, ബാബു നെല്ലൂളി, ഒ ഉസയിന്‍, എം ബാലസുബ്രഹ്മണ്യന്‍, ടി ചക്രായുധന്‍, രാജന്‍ മാമ്പറ്റച്ചാലില്‍, ടി വി വിനീത് കുമാര്‍, പി കെ ബാപ്പു ഹാജി, ഒ വേലായുധന്‍, ഇ വിനോദ്കുമാര്‍, വി മുരളീധരന്‍, ബാങ്ക് വൈസ് പ്രസിഡന്റ്  കെ ശ്രീധരന്‍, ജനാര്‍ദ്ദനന്‍ കളരിക്കണ്ടി സംസാരിച്ചു.

RELATED STORIES

Share it
Top