സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: ബൈക്ക് യാത്രക്കാരനില്‍ നിന്നു കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ സിവില്‍ പോലിസ് ഓഫിസര്‍ നവാസിനെ തിരുവനന്തപുരം റൂറല്‍ ജില്ലാ പോലിസ് മേധാവി പി അശോക് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇന്നലെ വൈകീട്ട് നെടുമങ്ങാട് നിന്നു തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനായി ബൈക്കില്‍ പോയ യാത്രക്കാരനെ കല്ലമ്പാറയില്‍ വച്ച് ഹൈവേ പട്രോള്‍ അംഗമായ നവാസ് തടഞ്ഞുനിര്‍ത്തി 700 രൂപ കൈക്കൂലി വാങ്ങിയെന്നാണു പരാതി. ഇതുസംബന്ധിച്ച് നെടുമങ്ങാട് ഡിവൈഎസ്പി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. തുടര്‍ന്നുള്ള അന്വേഷണത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

RELATED STORIES

Share it
Top