സവര്‍ണ മേല്‍ക്കോയ്മയെ അതിജീവിക്കാന്‍ സ്ത്രീ സമൂഹം തയ്യാറാവണം : തുളസീധരന്‍ പള്ളിക്കല്‍ആലപ്പുഴ: കൊടിയ പട്ടിണി നിലനില്‍ക്കുന്ന ഇന്ത്യാ രാജ്യത്ത് മലം ചുമക്കാന്‍ പോലും വിധിക്കപ്പെട്ട സ്ത്രീ സമൂഹം രാജ്യത്തിന്റെ അപരിഷ്‌കൃത രൂപമാണ് ഉയര്‍ത്തി കാട്ടുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു.ആലപ്പുഴയില്‍ വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്് മേഖല നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിഭവങ്ങള്‍ ഭൂരിപക്ഷവും സവര്‍ണ കുത്തകകള്‍ക്ക് ഏല്‍പ്പിക്കുവാനുള്ള ഫാഷിസ്റ്റ് തന്ത്രം തിരിച്ചറിയുവാന്‍ സ്ത്രീകള്‍ക്കു കഴിയണം.അതിനായിസവര്‍ണ മേല്‍ക്കോയ്മ സൃഷ്ടിച്ച അതിരുകള്‍ അതിജീവിക്കാന്‍ സ്ത്രീ സമൂഹം തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്‌സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മേഖലാ സെക്രട്ടറി എന്‍കെ സുഹറാബി, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മാഈല്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ്, ഡോ. സി എച്ച് അഷ്‌റഫ്, വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്് സംസ്ഥാന സെക്രട്ടറി ചന്ദ്രിക, സക്കീന നാസര്‍, നസീമ വൈക്കം, റസിയ ഷഹീര്‍, റൈഹാനത്ത് സുധീര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top