സവര്‍ണ ബ്രാഹ്മണ സിദ്ധാന്തമാണ് ആര്‍എസ്എസിന്റേത്: സി എം നസീര്‍

വടകര: രാജ്യത്തെ മൊത്തെ ഹിന്ദുക്കള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്ന ആര്‍എസ്എസിന് ഹിന്ദുമതത്തിലെ ഒരു വിഭാഗം മാത്രമായ സവര്‍ണ ബ്രാഹ്മണ സിദ്ധാന്തമാണ് കൈകൊള്ളുന്നതെന്ന യാഥാര്‍ത്ഥ്യം ദലിതരടക്കമുള്ള രാജ്യത്തെ ഹിന്ദു വിഭാഗം മനസിലാക്കണമെന്ന് എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം സിഎം നസീര്‍. വെറുപ്പിന്റെ രാഷ്ട്രീയത്തിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. സ്വാതന്ത്ര്യ സമരകാലം തൊട്ട് ഭിന്നിപ്പിക്കലിന്റെ നാടകം ആരംഭിച്ച ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ശത്രുക്കള്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസിനെതിരെ തെരുവിലറങ്ങുന്നവരുടെ കൂടെ എന്നും എസ്ഡിപിഐ നിലകൊള്ളുമെന്നും അവര്‍ക്ക് വേണ്ട എന്ത് സഹായവും എസ്ഡിപിഐ ചെയ്ത് നല്‍കുമെന്നും നസീര്‍ വ്യക്തമാക്കി. ചടങ്ങില്‍ എസ്ഡിപിഐ മുനിസിപ്പല്‍ പ്രസിഡന്റ് പിഎസ് ഹഖീം അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സവാദ് വടകര, കെവിപി ഷാജഹാന്‍, കെപി മഷ്ഹൂദ്, സിദ്ദീഖ് പുത്തൂര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിന് മുന്നോടിയായി നഗരത്തില്‍ പ്രകടനവും നടത്തി. എം റഹീം, സുനീര്‍, ഹാഷിദ് പ്രകടനത്തിന് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top