സവര്‍ണര്‍ മീശ പിഴുതെടുത്ത ദലിത് കര്‍ഷകനെ കാണാതായി; കുടുംബത്തിനു സുരക്ഷ

ബദായുന്‍ (യുപി): സവര്‍ണര്‍ മീശ പിഴുതെടുക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്ത ദലിത് കര്‍ഷകനെ കാണാതായി. സവര്‍ണരുടെ വിള കൊയ്യാന്‍ വിസമ്മതിച്ചതിനാണു സീതാറാം വാല്മീകി എന്ന കര്‍ഷകനെ ദ്രോഹിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. കര്‍ഷകനെ കാണാതായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനു സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വാല്മീകി തന്റെ ബന്ധുക്കളുടെ വീട്ടിലേക്കു പോയിരിക്കാമെന്നും അദ്ദേഹത്തെ കണ്ടെത്താ ന്‍ ശ്രമിക്കുകയാണെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കേസന്വേഷണം ദത്താഗഞ്ച് സര്‍ക്കിള്‍ ഓഫിസര്‍ക്ക് കൈമാറിയെന്നു പോലിസ് സൂപ്രണ്ട് ജിതേന്ദ്രകുമാര്‍ ശ്രീവാസ്തവ അറിയിച്ചു. അറസ്റ്റിലായ അക്രമികളെ കോടതി ജയിലിലേക്ക് അയച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഹസ്രത്പൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജേഷ് കാശ്യപിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
വിജയ്‌സിങ്, പിങ്കുസിങ്, വിക്രംസിങ്, സോംപാല്‍ എന്ന കല്ലു എന്നിവരാണ് അറസ്റ്റിലായത്. ഏപ്രില്‍ 24നാണ് കേസിനാസ്പദമായ സംഭവം.

RELATED STORIES

Share it
Top