സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണം:ശിവസേനന്യൂഡല്‍ഹി:ഹിന്ദുമഹാസഭാ നേതാവ് വിഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന് ശിവസേന. ശിവസേന മുതിര്‍ന്ന നേതാവും എം പിയുമായ സഞ്ജയ് റൗത് ആണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഭാരത ജനസംഘം സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായ ആദരിക്കപ്പെട്ടതു പോലെ സവര്‍ക്കറെ പരിഗണിക്കണമെന്ന് ലേഖനത്തില്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പോലും ഉപാധ്യായുടെ ചിത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനു സമാനമായ രീതിയില്‍ സവര്‍ക്കരുടെ ചിത്രങ്ങള്‍ സ്ഥാപിക്കപ്പെടണമെന്നും ലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്. ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് ആ രക്തത്തിലൂടെ 2019ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള ഗൂഢാലോചന കോണ്‍ ഗ്രസ് നടത്തുകയാണെന്നും ലേഖനത്തില്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top