സല്‍മാന്‍ രാജാവിന്റെ മകള്‍ ഹാസക്കെതിരേ ഫ്രാന്‍സിന്റെ അറസ്റ്റ് വാറന്റ്

ദോഹ: സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവിന്റെ ഏകമകള്‍ ഹാസ ബിന്റ് സല്‍മാന്‍ രാജകുമാരിക്കെതിരെ ഫ്രാന്‍സ് അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിച്ചു. 2016ല്‍ തന്റെ ബോഡിഗാര്‍ഡിനെക്കൊണ്ട് പാരീസിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴിയവെ ജീവനക്കാരനെ മര്‍ദിപ്പിച്ച കേസിലാണ് നടപടി. മുഹമ്മദ് ബിന്‍ സല്‍മാന്റെ മൂത്ത സഹോദരിയാണ് 44കാരിയായ ഹാസ രാജകുമാരി.വെസ്‌റ്റേണ്‍ പാരീസിലെ അവന്യൂ ഫോക്കിലാണ് ഹാസയുടെ ഫഌറ്റ്.  2016 സപ്തംബറിലായിരുന്നു സംഭവം. മുറിയുടെ അറ്റകുറ്റ പണിക്കിടെ ജീവനക്കാരന്‍ ഫോട്ടോയെടുത്തതാണ് ഹാസയെ പ്രകോപിപ്പിച്ചത്. ജോലിയുടെ ആവശ്യത്തിനുവേണ്ടിയാണ് ഫോട്ടൊയെടുത്തതെന്ന് ഇയാള്‍ പറഞ്ഞെങ്കിലും മാധ്യമങ്ങള്‍ക്ക് വില്‍ക്കുന്നതിനുവേണ്ടിയാണ് ഫോട്ടോ എടുത്തതെന്നാരോപിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ജീവനക്കാരന്‍ പരാതിയില്‍ പറയുന്നു. ബോഡിഗാര്‍ഡിനെ 2016 ഒക്ടോബര്‍ ഒന്നിനുതന്നെ അറസ്റ്റ് ചെയ്തിരുന്നു.

RELATED STORIES

Share it
Top