സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപം ഡ്രോണ്‍: സൈന്യം വെടിവെച്ചിട്ടു: വീഡിയോ വൈറല്‍

റിയാദ്: സൗദി അറേബ്യയില്‍ രാജകൊട്ടാരത്തിന് തൊട്ടടുത്തതായി കണ്ട ഡ്രോണ്‍ സൈന്യം വെടിവച്ചിട്ടു.  റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി ഇന്നലെ രാത്രി 8 മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. ഡ്രോണ്‍ പറന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട സൈന്യം വെടിവച്ചിടുകയായിരുന്നുവെന്ന് പോലിസ് വക്താവ് പറഞ്ഞു.ഈ സമയം സല്‍മാന്‍ രാജകുമാരന്‍ കൊട്ടാരത്തില്‍ ഉണ്ടായിരുന്നില്ല. അതീവ സുരക്ഷാ മേഖലയാണ് കൊട്ടാര പരിസരം. അതേസമയം ഡ്രോണ്‍
സൈന്യം വെടിവയ്ക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ അന്വഷണം തുടങ്ങിയതായും പോലിസ് അറിയിച്ചു

RELATED STORIES

Share it
Top