സല്‍മാന്‍ ഖാന് ജാമ്യംജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് ജാമ്യം. ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000രൂപയുടെ ബോണ്ടിലാണ് ജാമ്യം.
സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നെന്ന കേസില്‍ അദ്ദഹത്തെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.  കഴിഞ്ഞദിവസമാണ് കേസില്‍ വിധി വന്നത്. ജോധ്പൂര്‍ കോടതിയാണ് അദ്ദേഹത്തെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. പതിനായിരം രൂപ പിഴയടക്കാനും കോടതി ഉത്തരവായിരുന്നു.

RELATED STORIES

Share it
Top